കാറപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം: അമ്മ കോടതിയില്‍
Friday, April 19, 2024 1:10 AM IST
കൊച്ചി: പോലീസ് പിന്തുടര്ന്നതിനെത്തുടര്ന്ന് കാറപകടത്തില്‍പ്പെട്ടു മരിച്ച വിദ്യാര്‍ഥിയുടെ അമ്മ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചു.
പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫര്‍ഹാസ് കഴിഞ്ഞ ഓഗസ്റ്റ് 25ന് മരിച്ച കേസിലാണ് അമ്മ കാസര്‍ഗോഡ് സ്വദേശിനി സഫിയ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഹര്‍ജിക്കാരിയുടെ മകനും രണ്ടു സഹപാഠികളും കൂടി ജുമാ നസ്കാരത്തില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോള്‍ കുമ്പള പോലീസ് വാഹനം തടഞ്ഞു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി ലൈസന്‍സും രേഖകളും പോലീസിനെ കാണിച്ചു. എന്നാല്‍, പോലീസ് കയര്‍ത്തപ്പോള്‍ വിദ്യാര്‍ഥികള്‍ കാറെടുത്ത് വേഗത്തില്‍ മുന്നോട്ടുപോയി. പോലീസ് പിന്തുടര്‍ന്നതോടെ കാര്‍ മറിയുകയും ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസ് മരിക്കുകയും ചെയ്തു.