പ്രശ്നം പരിഹരിച്ചു: കാസർഗോഡ് കളക്ടര്‍
Friday, April 19, 2024 3:59 AM IST
കാസര്‍ഗോഡ്: മോക് പോളില്‍ ബിജെപിക്ക് അധികവോട്ട് ലഭിച്ചെന്ന പരാതി അന്നേ ദിവസം പരിശോധിച്ച് ഏജന്റുമാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നം വന്ന മെഷീനില്‍ പിന്നീട് 1000 വോട്ടുകള്‍ മോക് പോളായി ചെയ്തു. എല്ലാം ബോധ്യപ്പെട്ടതായി ഏജന്റുമാര്‍ ഒപ്പിട്ടുനല്കിയശേഷമാണ് കമ്മീഷനിംഗ് പൂര്‍ത്തിയായതെന്ന് ഇന്‍പശേഖർ പറഞ്ഞു.