മോചന ഉത്തരവ് ഉടൻ ഇറങ്ങും; അബ്ദുൾ റഹീം വൈകാതെ നാട്ടിലെത്തും
Saturday, July 13, 2024 1:55 AM IST
കോഴിക്കോട്: സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദാക്കിയ സാഹചര്യത്തിൽ അടുത്ത 10 ദിവസത്തിനുള്ളിൽ അദേഹത്തിന് നാട്ടിലെത്താനാകുമെന്നു പ്രതീക്ഷ.
ഇനി മോചനത്തിനുള്ള ഉത്തരവാണ് പുറപ്പെടുവിക്കേണ്ടത്. കോടതിയുടെ അടുത്ത സിറ്റിംഗിൽതന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്നും 10 ദിവസത്തിനുള്ളിൽ റഹീമിന് നാട്ടിലെത്താനാകുമെന്നും അബ്ദുൾ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.