നാലു പേർക്കു കോളറ; 173 പേർക്കു ഡെങ്കിപ്പനി
Saturday, July 13, 2024 1:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നാലു പേർക്കു കോളറ പിടിപെട്ടു. തിരുവനന്തപുരത്താണു നാലു പേർക്കു കോളറ സ്ഥിരീകരിച്ചത്. 173 പേർക്കു ഡെങ്കിപ്പനി ബാധിച്ചതായാണു കണക്ക്.
22 പേർക്കു എലിപ്പനിയും രണ്ടു പേർക്കു മലേറിയയും പിടിപെട്ടു. ഇന്നലെ 12,204 പേർ പനിപിടിപെട്ടു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.