ട്രാക്കില്‍ ടാര്‍പോളിന്‍ ; മെട്രോസര്‍വീസുകള്‍ 15 മിനിറ്റ് വൈകി
Friday, July 19, 2024 1:41 AM IST
കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലേക്ക് ടാര്‍പോളിന്‍ വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 9.57നായിരുന്നു സംഭവം. എറണാകുളം സൗത്തിനും കടവന്ത്ര മെട്രോ സ്റ്റേഷനും ഇടയിലുള്ള മൂന്നാമത്തെ പാളത്തിലാണ് ടാര്‍പോളിന്‍ വീണത്. ഇതിനെത്തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു.
ഇതോടെ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള സര്‍വീസുകള്‍ 15 മിനിറ്റ് വൈകി. ടാര്‍പോളിന്‍ എടുത്തുമാറ്റാന്‍ വേണ്ടിവന്ന സമയമാണ് ഗതാഗത തടസമുണ്ടാക്കിയതെന്ന് മെട്രോ വിശദീകരിച്ചു.
ആദ്യം ഫ്ലക്സ് വീണുവെന്നാണു കരുതിയത്. എന്നാല്‍ ഇതു ടാര്പോളിനാണെന്ന് പിന്നീട് മെട്രോ അധികൃതർതന്നെ വിശദീകരിക്കുകയായിരുന്നു.