കെ.എൽ. മോഹനവർമ ബിജെപിയിൽ
Friday, September 6, 2024 12:45 AM IST
കൊച്ചി: സാഹിത്യകാരൻ കെ.എൽ. മോഹനവർമ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഇന്നലെ മോഹനവർമയുടെ എറണാകുളത്തെ വീട്ടിലെത്തിയാണ് അംഗത്വം നൽകിയത്.
നരേന്ദ്രമോദിയുടെ നയങ്ങളോടുള്ള താത്പര്യമാണു ബിജെപി പ്രവേശത്തിനു പിന്നിലെന്ന് മോഹനവർമ പറഞ്ഞു.