ഒന്പതു മാസം മുന്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണച്ചുമതല നൽകിയിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയശേഷം സെക്രട്ടറി പി.കെ. ലീലയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കമ്പനിനിരത്ത് പ്രദേശത്തുള്ള 40 പേരുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ക്രമക്കേട് നടത്തിയെന്നായിരുന്നു കണ്ടെത്തൽ.
ഇത്തരത്തിൽ 228 വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ഇവർ തട്ടിപ്പ് നടത്തിയതായാണു വിവരം. തട്ടിപ്പിനെത്തുടർന്ന് നിരവധി നിക്ഷേപകർക്കു പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.