44.7 കിലോമീറ്റര്‍ ദൈർഘ്യം (കുണ്ടന്നൂര്‍ നെട്ടൂർ-പുത്തന്‍കുരിശ്-പട്ടിമറ്റം-കാഞ്ഞൂര്‍-മറ്റൂര്‍-അങ്കമാലി കരയാംപറമ്പ്)
6000 കോടി രൂപ ചെലവില്‍ 44.7 കിലോമീറ്റര്‍ നീളുന്നതാണ് പുതിയ റോഡ്. കുണ്ടന്നൂര്‍ നെട്ടൂരില്‍നിന്ന് ആരംഭിച്ച് പുത്തന്‍കുരിശ്, പട്ടിമറ്റം, കാഞ്ഞൂര്‍, മറ്റൂര്‍ വഴി അങ്കമാലി കരയാംപറമ്പിലെത്തുന്നതാണ് നിലവിലെ അലൈന്മെന്റ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം.
അഞ്ചില്‍ താഴെ മാത്രം ഇടങ്ങളിലാകും റോഡിലേക്ക് പ്രവേശനം ഉണ്ടാകുക എന്നാണു നിലവിലെ വിവരം.
പുതിയ റോഡ് വരുന്നതോടെ വൈറ്റില, ഇടപ്പള്ളി, കളമശേരി, ആലുവ പ്രദേശങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും. ഇത് നഗരത്തിനുള്ളിലെ തിരക്ക് കുറയുന്നതിനും സഹായകമാകും.