158 പേര് വോട്ട് ചെയ്തു. ആദ്യ റൗണ്ടില്‍ 17 വോട്ട് ലഭിച്ച സല്മാന്, 15 വോട്ട് ലഭിച്ച സിന്‍ജോ എന്നിവര്‍ വിജയിച്ചു. എംഎസ്എഫിന്റെ ഒരു സ്ഥാനാര്‍ഥിക്ക് 10 വോട്ട് ലഭിച്ചു. കെഎസ്യുവിന്റെ ഒരു വനിതാ സ്ഥാനാര്‍ഥി അമൃതപ്രിയയ്ക്ക് ഏഴ് വോട്ടുകള്‍ ലഭിച്ചു.
അതേസമയം, എസ്എഫ്ഐയുടെ രണ്ടു സ്ഥാനാര്‍ഥികളുടെ വോട്ട് പൂജ്യം ആയിരുന്നു. സെക്കന്‍ഡ് വോട്ടുകള്‍ കൂടി എണ്ണിയാല്‍ കെഎസ്യുവിന്റെ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും എംഎസ്എഫ് സ്ഥാനാര്‍ഥിക്കും വിജയസാധ്യതയുണ്ടായിരുന്നു. ഈ ഘട്ടമെത്തിയപ്പോഴാണ് എസ്എഫ്ഐ അക്രമം തുടങ്ങിയതെന്നാണ് കെഎസ്യുവിന്റെ ആരോപണം. അതേസമയം, കെഎസ്യു പ്രവര്‍ത്തകര്‍ ബാലറ്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിനു കാരണമായതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളില്‍ എസ്എഫ്ഐ വിജയിച്ചെങ്കിലും സംഘട്ടനത്തില്‍ ബാലറ്റുകളും കൗണ്ടിംഗ് ഷീറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയതായാണ് വിവരം. രാത്രി വൈകിയും വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.