പ്രതിപക്ഷത്തിനൊപ്പം എൽഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരേ നടപടി വേണമെന്നു പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കോവളത്ത് റാം മാധവ് എഡിജിപി കൂടിക്കാഴ്ച നടന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ ആരൊക്കെ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
ആർഎസ്എസിനെ പ്രതിരോധിച്ചതു സിപിഎമ്മാണെന്നും അതിൽ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും.
സംഘപരിവാറിനെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിനു പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സിപിഎമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നു സതീശൻ പറഞ്ഞു.