മലപ്പുറം പരാമർശം സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ: വി.ഡി. സതീശൻ
Wednesday, October 2, 2024 4:10 AM IST
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഡൽഹിയിലെ സംഘപരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണു ഡൽഹിയിൽ ദേശീയ മാധ്യമത്തോടു മുഖ്യമന്ത്രി പറഞ്ഞത്. എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തലെന്നു വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.