മാർഗനിർദേശങ്ങളെ ഭക്തർ എതിർത്തെന്ന്
Wednesday, December 11, 2024 1:22 AM IST
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ ഒരുവിഭാഗം ഭക്തർ എതിര്‍ത്തെന്നു ദേവസ്വം ഓഫീസര്‍ രഘുരാമൻ ഹൈക്കോടതിയെ അറിയിച്ചു.
നാലാംദിനത്തില്‍ ജനത്തിരക്കേറുകയും അപ്രതീക്ഷിതമായി മഴ പെയ്യുകയും ചെയ്തതോടെയാണു നിയന്ത്രണങ്ങളില്‍ വീഴ്ചയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.