ആനയെഴുന്നള്ളിപ്പിലെ മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന് നിവേദനം
Wednesday, December 11, 2024 1:22 AM IST
കൊച്ചി: ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ചീഫ് ജസ്റ്റീസിന് നിവേദനം.
ക്ഷേത്രോത്സവ സംഘാടക ഓര്ഗനൈസേഷന്, പാരമ്പര്യ ക്ഷേത്രോത്സവ പ്രേമികള്‍ തുടങ്ങിയവരാണു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗരേഖ കേരളത്തിന്റെ മതപരവും സാംസ്കാരികവുമായ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നിവേദനത്തില്‍ പറയുന്നു.