ഹെറോയിന്‍ പിടികൂടിയ സംഭവം; ആറ് ഇറാന് പൗരന്മാര്ക്ക് 12 വര്‍ഷം തടവ്
Wednesday, December 11, 2024 1:22 AM IST
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍നിന്ന് 200 കിലോ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ ആറ് ഇറാന് പൗരന്മാര്ക്ക് 12 വര്‍ഷം തടവ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
2022 ല്‍ കേന്ദ്ര നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് ആറ് ഇറാന് പൗരന്മാരെ ഹെറോയിനുമായി പിടികൂടിയത്. രാജ്യാന്തര വിപണിയിൽ 2500 കോടി രൂപ വിലവരുന്ന ലഹരിമരുന്നായിരുന്നു കണ്ടെത്തിയത്.
ഇറാനില്‍ ഉത്പാദിപ്പിച്ച് അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാന് എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയിലെത്തിച്ചു ശ്രീലങ്കയിലേക്ക് കടത്തുന്ന രാജ്യാന്തര റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണു പ്രതികളെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
തങ്ങളെ പിടികൂടിയത് രാജ്യാന്തര കപ്പല്ച്ചാലില്വച്ചാണെന്ന പ്രതിഭാഗം വാദം തള്ളിയാണു പ്രതികളെ ശിക്ഷിച്ചത്.