ദളിത് ക്രൈസ്തവ വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിസിഎംഎസ്
Thursday, May 29, 2025 1:35 AM IST
കോട്ടയം: ദളിത് ക്രൈസ്തവ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭ (ഡിസിഎംഎസ്) സംസ്ഥാന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വകുപ്പുമന്ത്രിക്ക് നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
ദളിത് ക്രൈസ്തവർക്ക് വിദ്യാഭ്യാസ പ്രവേശനത്തിന് നാല് ശതമാനമെങ്കിലും സംവരണം നൽകണമെന്ന് സംസ്ഥാന യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം ഉദ്ഘാടനം ചെയ്തു.
പാലാ രൂപത ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, ജനറൽ സെക്രട്ടറി ജസ്റ്റിൻ പി. സ്റ്റീഫൻ, ഡി.എസ്. പ്രഫലദാസ്, ജോയി കൂനാനിക്കൽ, റ്റോമി പൂവത്തോലി, യു.വി. മാത്യു, ബേബി പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.