ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി പരാതി പരിശോധിക്കും
Thursday, May 29, 2025 1:35 AM IST
കൊച്ചി: തന്നെ മർദിച്ചെന്നാരോപിച്ച് നടന് ഉണ്ണി മുകുന്ദനെതിരേ അദ്ദേഹത്തിന്റെ മാനേജര്‍ വിപിന്‍കുമാര്‍ നല്കിയ പരാതി ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
ഉണ്ണി മുകുന്ദനുമായി സംസാരിച്ചു. പരാതി പരിശോധിക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരാതിക്കാരന് ഫെഫ്കയിലെ അംഗമാണ്. വിശദാംശങ്ങള്‍ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും ഉണ്ണിക്കൃഷ്ണന് വ്യക്തമാക്കി.