മാനസിക വിഭ്രാന്തിയിൽ വിദേശവനിത വിമാനത്താവളത്തിലെ ഗ്ലാസ് തല്ലിയുടച്ചു
Thursday, May 29, 2025 1:35 AM IST
നെടുമ്പാശേരി: വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയ വിദേശ വനിത മാനസിക വിഭ്രാന്തിയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഗ്ലാസ് തല്ലിയുടച്ചു.
യുകെ സ്വദേശിനിയായ യുവതിയെ സിഐഎസ്എഫുകാർ പിടികൂടി നെടുമ്പാശേരി പോലീസിനു കൈമാറിയെങ്കിലും മാനസിക പ്രശ്നമാണെന്ന് ബോധ്യമായതിനെത്തുടർന്ന് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. യുവതിയുടെ വീസ രേഖകൾ പ്രകാരം മടങ്ങേണ്ട ദിവസമായിട്ടില്ലായിരുന്നു. എന്നാൽ വീസ കാലാവധി തീർന്നെന്നും മടങ്ങണമെന്നും പറഞ്ഞ് അന്താരാഷ്ട്ര ടെർമിനലിൽ യുവതി സിഐഎസ്എഫുകാരുമായി ബഹളമുണ്ടാക്കി. അവിടെനിന്നു മടങ്ങിയശേഷമാണ് സമീപത്തെ ഗ്ലാസ് തല്ലിയുടച്ചത്.