നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച കോട്ട: എം.എ. ബേബി
Thursday, May 29, 2025 1:36 AM IST
കണ്ണൂർ: പി.വി. അൻവറിനെ കൂടെകൂട്ടാൻ കൂടെയുള്ളവരെക്കൊണ്ട് കോൺഗ്രസ് കാലുപിടിപ്പിക്കുകയാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി.
യുഡിഎഫ് തകർച്ചയിലും പ്രതിസന്ധിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച സീറ്റാണ്. അതിൽ ഒരു മാറ്റവും വരില്ല. എൽഡിഎഫ് സ്ഥാനാർഥി ആരെന്ന് സംബന്ധിച്ച് എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള കേരളത്തിലെ എൽഡിഎഫ് നേതാക്കൾ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു.