ച​​​ങ്ങ​​​നാ​​​ശേ​​​രി: ധ​​​ന്യ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യെ സ​​​മ​​​ഗ്ര​​​ത​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ല്‍ ന​​​യി​​​ച്ച അ​​​ജ​​​പാ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നും ആ​​​രാ​​​ധ​​​നാ​​​സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ധ​​​ന്യ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ നൂ​​​റാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി പാ​​​രി​​​ഷ്ഹാ​​​ളി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​നു​​​സ്മ​​​ര​​​ണ സി​​​മ്പോ​​​സി​​​യം ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ര്‍ച്ച്ബി​​​ഷ​​​പ്.

ആ​​​ത്മീ​​​യ​​​ത പ​​​ള്ളി​​​ക​​​ളി​​​ല്‍ ഒ​​​തു​​​ക്കി നി​​​ര്‍ത്താ​​​നു​​​ള്ള​​​ത​​​ല്ല, പ​​​ള്ളി​​​ക​​​ളി​​​ല്‍ നി​​​ന്നും തു​​​ട​​​ങ്ങേ​​​ണ്ട​​​താ​​​ണെ​​​ന്ന ദ​​​ര്‍ശ​​​നം സ​​​ഭ​​​യ്ക്കു പ​​​ക​​​ര്‍ന്നുന​​​ല്‍കി​​​യ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക​​​ര്‍ക്കി​​​ട​​​യി​​​ലെ ആ​​​ഡം​​​ബ​​​ര​​​ങ്ങ​​​ള്‍ക്കും വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ള്‍ക്കു​​​മെ​​​തിരേ ശ​​​ബ്ദ​​​മു​​​യ​​​ര്‍ത്തി. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് കെ​​​ട്ടു​​​റ​​​പ്പും അ​​​ച്ച​​​ട​​​ക്ക​​​വും പ​​​ക​​​ര്‍ന്ന മാ​​​ര്‍ കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ ച​​​രി​​​ത്രം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ച​​​രി​​​ത്രം​​​കൂ​​​ടി​​​യാ​​​ണെ​​​ന്നും മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.


മോ​​​ണ്‍. സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ല്‍ ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. ഡോ. ​​​കു​​​ര്യാ​​​സ് കു​​​മ്പ​​​ള​​​ക്കു​​​ഴി പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ആ​​​ന്‍റണി എ​​​ത്ത​​​ക്കാ​​​ട് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. എ​​​സ്എ​​​ബി​​​എ​​​സ് സ​​​ന്യാ​​​സിനീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ച​​​ങ്ങ​​​നാ​​​ശേ​​​രി പ്രൊ​​​വി​​​ന്‍ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ മ​​​ദ​​​ര്‍ ലി​​​ല്ലി റോ​​​സ് ക​​​രോ​​​ട്ടു​​​വെ​​​മ്പേ​​​നി​​​ക്ക​​​ല്‍ ന​​​ന്ദി അ​​​ര്‍പ്പി​​​ച്ചു.

അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ളി​​​ലെ വൈ​​​ദി​​​ക​​​ര്‍, സ​​​ന്യ​​​സ്ത​​​ര്‍, ഇ​​​ട​​​വ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, പാ​​​സ്റ്റ​​​ര്‍ കൗ​​​ണ്‍സി​​​ല്‍, ഫൊ​​​റോ​​​നാ കൗ​​​ണ്‍സി​​​ല്‍, പാ​​​രീ​​​ഷ് കൗ​​​ണ്‍സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ള്‍, കു​​​ടും​​​ബ കൂ​​​ട്ടാ​​​യ്മ ലീ​​​ഡേ​​​ഴ്‌​​​സ്, മ​​​താ​​​ധ്യാ​​​പ​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ജൂ​​​ണ്‍ ര​​​ണ്ടി​​​നാ​​​ണ് മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ ച​​​ര​​​മ​​​വാ​​​ര്‍ഷി​​​കം.