ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പോലീസിന്റെ വിശദീകരണം തേടി
Thursday, May 29, 2025 1:35 AM IST
കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദൻ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതി പോലീസിന്റെ വിശദീകരണം തേടി.
ഹര്‍ജി വിശദമായ വാദത്തിനായി നാളത്തേക്കു മാറ്റി. പരാതിക്കാരന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ചാണു ഹര്‍ജി.
പരാതിക്കാരന് മുന്‍പ് തന്റെയൊപ്പം ജോലി ചെയ്തിരുന്നു. എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിരിച്ചുവിട്ടു. അതിന്റെ പ്രതികാരമാണ് ഈ പരാതി. ശാരീരികമായി ഉപദ്രവിച്ചുവെന്നത് വാസ്തവവിരുദ്ധമാണെന്നും ഉണ്ണി മുകുന്ദന് കോടതിയെ ബോധിപ്പിച്ചു.