സുമേഷ് അച്യുതൻ കോണ്‍ഗ്രസ് ഒബിസി വിഭാഗം ചെയർമാൻ
Sunday, October 14, 2018 12:44 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ഒബിസി വിഭാഗം സംസ്ഥാന ചെയർമാനായി സുമേഷ് അച്യുതനെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. മുൻ ചിറ്റൂർ എംഎൽഎ കെ. അച്യുതന്റെ മകനാണ്. കൃഷ്ണകുമാർ യാദവ് (ഛത്തീസ്ഗഡ്), ടി.എ. നവീൻ (തമിഴ്നാട്), എം. കണ്ണൻ (പുതുച്ചേരി), ജതീന്ദർ യാദവ് എന്നിവരാണ് മറ്റു സംസ്ഥാനങ്ങളിലെ ഒബിസി വിഭാഗം ചെയർമാൻമാരായി നിയമനം ലഭിച്ചവർ.