ബിജെപി എംഎൽഎയും ജയ്പുർ രാജകുടുംബാംഗവുമായ ദിയ കുമാരി വിവാഹമോചനത്തിന്
Monday, December 10, 2018 12:57 AM IST
ജയ്പുർ: രാജസ്ഥാനിലെ ബിജെപി എംഎൽഎയും ജയ്പുർ രാജകുടുംബാംഗവുമായ ദിയ കുമാരി വിവാഹമോചനത്തിനൊരുങ്ങുന്നു. 21 വർഷത്തെ ദാന്പത്യബന്ധം അവസാനിപ്പിക്കാൻ ദിയ കുമാരിയും ഭർത്താവ് നരേന്ദ്ര സിംഗും സംയുക്തമായി കോടതിയിൽ അപേക്ഷ നല്കി. ഏതാനും മാസങ്ങളായി ഇരുവരും അകന്നുകഴിയുകയായിരുന്നു.
ഒന്പതു വർഷം നീണ്ട പ്രണയത്തിനുശേഷം 1997ലാണു ദിയ കുമാരിയും നരേന്ദ്ര സിംഗും വിവാഹിതരായത്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. 2013ൽ സവായ് മധോപുരിൽനിന്നാണ് ദിയകുമാരി നിയമസഭാംഗമായത്. ഇത്തവണ മത്സരിച്ചില്ല.