കാഷ്മീരിൽ കോൺഗ്രസ് -നാഷണൽ കോൺഫറൻസ് സഖ്യം
Thursday, March 21, 2019 12:28 AM IST
ന്യൂഡൽഹി: കാഷ്മീരിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിൽ മത്സരിക്കും. ജമ്മു, ഉധംപുർ സീറ്റുകളിൽ കോൺഗ്രസും ശ്രീനഗർ സീറ്റിൽ നാഷണൽ കോൺഫറൻസും മത്സരിക്കും. അനന്ത്നാഗ്, ബാരാമുള്ള സീറ്റുകളിൽ ഇരു പാർട്ടികളും സൗഹൃദമത്സരം നടത്തും. ലഡാക്ക് മണ്ഡലത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല.
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണു സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ദേശീയ താത്പര്യം മുൻനിർത്തിയാണു കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലേർപ്പെട്ടതെന്നു ഗുലാം നബി ആസാദ് പറഞ്ഞു. ശ്രീനഗറിൽ ഫാറൂഖ് അബ്ദുള്ളയാണു നാഷണൽ കോൺഫറൻസ് സ്ഥാനാർഥി.