ലൈംഗിക പീഡനം: മേജർ ജനറലിനെ പിരിച്ചുവിട്ടു
Friday, August 16, 2019 11:42 PM IST
ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയെത്തുടർന്ന് കരസേനാ മേജർ ജനറലിനെ പിരിച്ചുവട്ടു. ഇയാളുടെ പെൻഷനും റദ്ദാക്കി. മേജർ ജനറൽ ആർ.എസ്. ജസ്വാളിനെതിരേയുള്ള നടപടി കരസേനാ തലവൻ ബിപിൻ റാവത്ത് സ്ഥിരീകരിച്ചു. കോർട്ട് മാർഷലിലാണു ജസ്വാളിനെ കുറ്റക്കാരനായി കണ്ടെത്തിയത്.
ക്യാപ്റ്റൻ റാങ്കിലുള്ള വനിതാ ഓഫീസറുടെ പരാതിയിലാണു നടപടി. 2016ൽ നാഗാലാൻഡിൽ ആസാം റൈഫിൾസിൽ ഐജിയായി ജോലി ചെയ്യുന്പോഴായിരുന്നു ജസ്വാളിനെതിരേ പരാതി ഉയർന്നത്.