അരുണ്‍ ജയ്റ്റ്ലിയുടെ നില ഗുരുതരമായി തുടരുന്നു
Sunday, August 18, 2019 12:23 AM IST
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന മുൻ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നില ഗുരുതരമായി തുടരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അത്യാഹിത വിഭാഗത്തിൽ കഴിയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരുന്നു.
ജയ്റ്റ്ലിയുടെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് ഓഗസ്റ്റ് ഒന്‍പതിനാണ് അവസാനമായി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്.
ശ്വാസതടസം മൂലം കഴിഞ്ഞയാഴ്ചയാണ് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് ജയ്റ്റ്ലിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശനത്തിലാണ്.