എട്ടു പേർ അറസ്റ്റിൽ
Tuesday, September 10, 2019 11:33 PM IST
ശ്രീനഗർ: കാഷ്മീരിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരരുടെ സഹായികളായ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഭീകരരുടെ പേരിൽ നാട്ടുകാരെ ഭീഷണിപ്പെടുത്തി പോസ്റ്ററുകൾ പ്രചരിപ്പിച്ചതിനാണ് ബാരാമുള്ള ജില്ലയിലെ സോപോറിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.