യാദവരുടെ താമസസ്ഥലത്ത് ദളിത് എംപിക്ക് ഊരുവിലക്ക്
Wednesday, September 18, 2019 12:03 AM IST
ബംഗളൂരു: കർണാടകയിൽ യാദവ വിഭാഗത്തിന്റെ താമസസ്ഥലത്ത് കർണാടകയിലെ ദളിത് എംപിക്ക് ഊരുവിലക്ക്. ചിത്രദുർഗയിലെ എംപിയും ബിജെപി നേതാവുമായ എ. നാരായണസ്വാമിക്കാണു ദുരനുഭവമുണ്ടായത്.
തന്റെ മണ്ഡലത്തിലെ പെമ്മനഹള്ളി ഗ്രാമത്തിലെ യാദവരുടെ താമസസ്ഥലത്താണ് നാരായണസ്വാമിക്ക് വിലക്കു വന്നത്.
ദളിതനായതിനാൽ തങ്ങളുടെ സ്ഥലത്ത് പ്രവേശിക്കരുതെന്നും ഇത് ആചാരവിരുദ്ധമാണെന്നും യാദവർ എംപിയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.