ആന്ധ്ര ബോട്ട് ദുരന്തം: മരണം 28 ആയി
Wednesday, September 18, 2019 12:03 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ ഗോദാവരിനദിയിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇന്നലെ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. 315 അടി ആഴത്തിലേക്കു മുങ്ങിയ ബോട്ടിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഡിഐജി മുഹമ്മദ് എഹ്സാൻ റാസ പറഞ്ഞു.
നാവികസേനയുടെയും എൻഡിആർഎഫിന്റെയും മുങ്ങൽ വിദഗ്ധർ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തിവരികയാണ്. ബോട്ടിൽ 73 പേരുണ്ടായിരുന്നുവെന്ന് ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ റാവു പറഞ്ഞു. 26 പേരെ രക്ഷപ്പെടുത്തിയിരുന്നു.