എയർ മാർഷൽ ഭദൗരിയ വ്യോമസേനാ മേധാവിയാകും
Friday, September 20, 2019 12:55 AM IST
ന്യൂഡൽഹി: എയർമാർഷൽ ആർകെഎസ് (രാകേഷ്കുമാർ സിംഗ്) ഭദൗരിയ ഇന്ത്യൻ വ്യോമസേനയുടെ അടുത്ത മേധാവിയാകും. ഈ 30-ന് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ വിരമിക്കുന്പോൾ ഇദ്ദേഹം സ്ഥാനമേൽക്കും.
സ്ഥാനക്കയറ്റം കിട്ടിയില്ലെങ്കിൽ ഭദൗരിയ അന്നു വിരമിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ മലയാളികളും എയർമാർഷൽമാരുമായ രഘുനാഥ് നന്പ്യാർ, ബാലകൃഷ്ണൻ സുരേഷ് എന്നിവരിലാരെങ്കിലും സേനാ മേധാവിയായേനെ.
റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകൾക്കു നേതൃത്വം നല്കിയത് എയർ മാർഷൽ ഭദൗരിയയാണ്. ചേരാട്ടു എന്നു സ്നേഹിതർ വിളിക്കുന്ന ഇദ്ദേഹം 1980 ലാണു വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ദക്ഷിണ വ്യോമകമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഗ്ര സ്വദേശിയാണ്. പരമവിശിഷ്ട സേവാമെഡലിനർഹനായിട്ടുണ്ട്. രണ്ടു വർഷം സേവനകാലാവധിയോടെയാണ് ഇദ്ദേഹം സേനാമേധാവിയാകുന്നത്.