മോദിക്കു കത്ത്: പ്രതിഷേധഹർജിയുമായി അഭിഭാഷകൻ
Friday, October 11, 2019 12:48 AM IST
മുസാഫർപുർ(ബിഹാർ): ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ 49 പ്രമുഖ വ്യക്തികൾക്കെതിരേ പരാതി നല്കിയ അഭിഭാഷകൻ സുധീർ കുമാർ ഓജ പോലീസിനെതിരേ പ്രതിഷേധ ഹർജി നല്കി.
അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖ വ്യക്തികൾക്കെതിരേയുള്ള രാജ്യദ്രോഹക്കേസ് കഴിഞ്ഞ ദിവസം പോലീസ് റദ്ദാക്കിയിരുന്നു. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയാണു പോലീസ് പ്രവർത്തിച്ചതെന്നു ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിക്കു മുന്പാകെ സമർപ്പിച്ച ഹർജിയിൽ ഓജ ചൂണ്ടിക്കാട്ടുന്നു. കേസ് കോടതിയുടെ മേൽനോട്ടത്തിലാകണമെന്നും അല്ലെങ്കിൽ സിബിഐക്കു കൈമാറണമെന്നും അഭിഭാഷകൻ ഹർജിയിൽ ആവശ്യപ്പെട്ടു.