ജി. പരമേശ്വരയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്നലെയും റെയ്ഡ്
Saturday, October 12, 2019 12:26 AM IST
ബംഗളൂരു: മുൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വീട്ടിലും രണ്ടു മെഡിക്കൽ കോളജുകളിലും ഇന്നലെയും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. 4.52 കോടി രൂപ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പരമേശ്വര ചാൻസലറായ ശ്രീ സിദ്ധാർഥ അക്കാഡമി ഓഫ് ഹയർ എഡ്യുക്കേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളവയാണ് മെഡിക്കൽ കോളജുകൾ. മുൻ കേന്ദ്രമന്ത്രി ആർ.എൽ. ജാലപ്പയുടെ വീട്ടിലും ഒരു മെഡിക്കൽ കോളജിലും ഇന്നലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.