നിയന്ത്രണരേഖ കടക്കാൻ 500 ഭീകരർ തയാറെടുക്കുന്നതായി സൈന്യം
Saturday, October 12, 2019 12:32 AM IST
ജമ്മു: പാക്കിസ്ഥാൻ അധീന കാഷ്മീരിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽനിന്ന് നിയന്ത്രണരേഖ കടക്കാനായി അഞ്ഞൂറോളം ഭീകരർ തയാറെടുക്കുന്നതായി നോർത്തേൺ കമാൻഡ് ചീഫ് ലഫ്. ജനറൽ രൺബീർ സിംഗ്.
ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ വഷളാക്കാൻ ഇപ്പോൾത്തന്നെ മുന്നൂറോളം ഭീകരർ പാക്കിസ്ഥാന്റെ പിന്തുണയോടെ ജമ്മു കാഷ്മീരിന്റ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.