അതിർത്തിയിൽ പാക് വെടിവയ്പ്
Monday, October 14, 2019 1:11 AM IST
ജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ ഗ്രാമങ്ങൾക്കും നേർക്ക് പാക് റേഞ്ചേഴ്സ് ആക്രമണം നടത്തി. കഠുവ ജില്ലയിലെ മന്യാരി-ചോർഗാലി മേഖലയിൽ ശനിയാഴ്ച രാത്രി 8.45ന് ആരംഭിച്ച വെടിവയ്പ് രാത്രി മുഴുവൻ നീണ്ടു. ബിഎസ്എഫ് ശക്തമായ പ്രത്യാക്രമണം നടത്തി.