ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ അസ്തിവാരം ഇളകി: അഭിജിത് ബാനർജി
Tuesday, October 15, 2019 1:01 AM IST
കോൽക്കത്ത: ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ അസ്തിവാരം ഇളകിയതായി സാന്പത്തികശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി.
ഇപ്പോൾ ലഭിക്കുന്ന രേഖകൾ അനുസരിച്ച് രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി എപ്പോൾ മെച്ചപ്പെടുമെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ അഞ്ച്, ആറ് വർഷം രാജ്യം വളർച്ചയുടെ പാതയിലായിരുന്നു. ഇപ്പോൾ ആ ഉറപ്പ് പോയി- ബാനർജി യുഎസ് വാർത്താ ചാനലിനോട് പറഞ്ഞു.