ആർട്ടിക്കിൾ 370: കോൺഗ്രസ് നേതാക്കൾ കിംവദന്തി പരത്തുന്നുവെന്നു മോദി
Wednesday, October 16, 2019 12:19 AM IST
ചാർഖി ദാദ്രി(ഹരിയാന): ആർട്ടിക്കിൾ 370ന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ വിദേശത്ത് കിംവദന്തി പരത്തുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ചാർഖി ദാദ്രിയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കു സന്തോഷം നല്കുന്ന കാര്യങ്ങളിൽ നിഷേധസമീപനമാണു കോൺഗ്രസ് നേതാക്കൾക്കുള്ളത്. തെരഞ്ഞെടുപ്പ് വരും, പോകും. രാജ്യത്തിന്റെ താത്പര്യമാണു പരമപ്രധാനം-മോദി പറഞ്ഞു.