സവർക്കറിനു ഭാരതരത്ന നല്കണമെന്നു ബിജെപി
Wednesday, October 16, 2019 12:19 AM IST
മും ബൈ: വീർ സവർക്കറിനു ഭാരതരത്ന നല്കണമെന്നു ബിജെപി. കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നു ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ ഇന്നലെ പുറത്തിറക്കിയ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേക്കു ഭാരതരത്ന നല്കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കുമെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പരിഹസിച്ചു.