എന്തു വിലകൊടുത്തും ശിവസേനാ മുഖ്യമന്ത്രിയുണ്ടാകും: റൗത്
Monday, November 11, 2019 12:48 AM IST
മുംബൈ: എന്തു വിലകൊടുത്തും മഹാരാഷ് ട്രയിൽ ശിവസേനാ മുഖ്യമന്ത്രിയുണ്ടാകുമെന്നു മുതിർന്ന നേതാവ് സഞ്ജയ് റൗത്. ഇക്കാര്യം ഉദ്ധവ് താക്കറെ പാർട്ടി എംഎൽഎമാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് റൗത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമോയെന്ന ചോദ്യത്തിന്, സോണിയഗാന്ധി നയിക്കുന്ന പാർട്ടി മഹാരാഷ്ട്രയുടെ ശത്രുവല്ലെന്നായിരുന്നു റൗത്തിന്റെ മറുപടി. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചാൽ അതു തങ്ങൾ സ്വാഗതം ചെയ്യുമെന്ന് റൗത് കൂട്ടിച്ചേർത്തു.