അതിർത്തിയിൽ പാക് വെടിവയ്പ്
Thursday, November 14, 2019 12:07 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണരേഖയിലെ കേരി സെക്ടറിൽ രാവിലെ ഏഴിന് പാക് സൈന്യം മോട്ടാർ ഷെല്ലിംഗും വെടിവയ്പും നടത്തിയതായി വിദേശകാര്യമന്ത്രാലം അറിയിച്ചു.
പരിക്കുകളോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ സൈന്യം തക്കതിരിച്ചടി നൽകിയതായും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച പൂഞ്ച് ജില്ലയിൽ പാക് സൈന്യം വെടിവയ്പ് നടത്തിയിരുന്നു. ഈ മാസം എട്ടിനു പൂഞ്ചിൽ പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.