ജമ്മു -കാഷ്മീർ, ലഡാക്ക് വിഭജനം: മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു
Saturday, November 16, 2019 12:51 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ സംസ്ഥാനം വിഭജിച്ച് ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിനെത്തുടർന്ന് ആസ്തികളും ബാധ്യതകളും വിഭജിച്ചു നൽകാൻ കേന്ദ്രസർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബഹല്ല, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അധ്യക്ഷനായ ആഭ്യന്തരകാര്യ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയെയാണ് ഇക്കാര്യം അറിയിച്ചത്.