സോണിയ-പവാർ ചർച്ച ഇന്ന്
Monday, November 18, 2019 12:23 AM IST
പൂന: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും എൻസിപി അധ്യക്ഷൻ ശരത് പവാറും ഇന്നു ചർച്ച നടത്തും.
പവാറിന്റെ വസതിയിൽ ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിനു ശേഷം എൻസിപി വക്താവ് നവാബ് മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, ദിലീപ് വൽസേ പാട്ടീൽ, ഛഗൻ ഭുജ്ബൽ, അജിത് പവാർ, സുപ്രിയെ സുലെ, സുനിൽ താത്കറെ, ധനഞ്ജയ് മുണ്ടെ തുടങ്ങിയവർ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.