ഫാത്തിമയുടെ മരണം: ഐഐടി വിദ്യാർഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു
Tuesday, November 19, 2019 11:35 PM IST
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച് ഐഐടി ആഭ്യന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രണ്ടു വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് മാനേജ്മെന്റ് ഉറപ്പു നല്‍കിയതിന്റെ പശ്ചാത്തലത്തിലാണിതെന്ന് സമരം നടത്തിവന്ന വിദ്യാർഥികളിലൊരാളായ അസർ മൊയ്ദീൻ പറഞ്ഞു.
ജസ്റ്റിൻ ജോസഫാണ് നിരാഹാരസമരം നടത്തിയ രണ്ടാമത്തെ വിദ്യാർഥി. കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫിനെ നവംബർ ഒന്‍പതിനാണു മരിച്ച നിലയിൽ കണ്ടെത്തിയത്.