അഭ്യൂഹങ്ങൾക്കിടെ പവാർ-മോദി കൂടിക്കാഴ്ച
Thursday, November 21, 2019 12:07 AM IST
ന്യൂഡൽഹി: എൻസിപി നേതാവ് ശരത് പവാറിന് ബിജെപി രാഷ്ട്രപതി പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾക്കിടെ ആയിരുന്നു മോദിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പവാർ സ്വവസതിയിൽ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചർച്ചയിലേക്ക് കടന്നത്.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹത്തെ ഒരു കോണ്‍ഫറൻസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന വിവരമാണ് പവാർ ട്വീറ്റ് ചെയ്തത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്ന മഹാരാഷ്ട്രയിൽ കാർഷിക ദുരിതങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ട് പവാർ പ്രധാനമന്തരിക്കു നിവേദനവും നൽകി.