ആന്റോ ആന്റണി കണ്‍വീനർ
Thursday, November 21, 2019 12:49 AM IST
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ കണ്‍വീനറായി ആന്റോ ആന്റണിയെ സോണിയാ ഗാന്ധി നിയമിച്ചു. കഴിഞ്ഞ ലോക്സഭയുടെ കാലത്ത് കണ്‍വീനറായിരുന്ന കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലെ പുതിയ ചീഫ് വിപ്പായതിനെ തുടർന്നാണു പുതിയ നിയമനം. കേരളവുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ കോണ്‍ഗ്രസ്, യുഡിഎഫ് എംപിമാരുമായുള്ള ഏകോപനമാണ് കണ്‍വീനറുടെ പ്രധാന ചുമതല.