പുതിയ റബർനയം പ്രഖ്യാപിക്കണം: പി.സി. തോമസ്
Wednesday, December 4, 2019 11:59 PM IST
ന്യൂഡൽഹി: പുതിയ റബർ നയം എത്രയും വേഗം പ്രഖൃാപിക്കണമെന്ന് കേരള കോണ്ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രിയുമായ പി. സി. തോമസ് വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് അഭ്യർഥിച്ചു.വിലയിടിവു മൂലം വലയുന്ന കർഷകരെ സഹായിക്കാൻ റബർ നയത്തിൽ പ്രത്യേക നടപടികൾ വേണമെന്ന് അദ്ദേഹം ആവശൃപ്പെട്ടു.