യുഎസ് നിലപാടു തള്ളി കേന്ദ്രം
Wednesday, December 11, 2019 12:19 AM IST
ന്യൂഡൽഹി: പൗരത്വ ബിൽ ഇരു സഭകളും പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് ഫെഡറൽ കമ്മീഷൻ ആവശ്യപ്പെട്ടതിനെതിരേ ഇന്ത്യ.
കമ്മീഷന്റെ നടപടി വ്യവസ്ഥാപിതമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
കമ്മീഷന്റെ മുൻകാല നടപടികൾ പരിശോധിക്കുന്പോൾ ഇപ്പോഴത്തെ നീക്കത്തിൽ അത്ഭുതപ്പെടാനില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മുൻവിധികളും പക്ഷാപാതപരവുമായ നിലപാടുകളോടുമായാണ് യുഎസ് കമ്മീഷൻ എക്കാലത്തും പ്രവർത്തിച്ചിട്ടുള്ളത്.
വിഷയത്തിൽ പൂർണബോധ്യമില്ലാതെയാണു യുഎസ് കമ്മീഷന്റെ നീക്കമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.