പൗരത്വ ബില്ലിനെതിരേ പ്രതിഷേധം; കണ്ണൻ ഗോപിനാഥിനെ അറസ്റ്റ് ചെയ്തു
Saturday, December 14, 2019 12:42 AM IST
മുംബൈ: സിവിൽ സർവീസിൽനിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥിനെ അറസ്റ്റ് ചെയ്തു. മുംബൈ പോലീസാണ് കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ മുംബൈയിൽ ലോംഗ് മാർച്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു കണ്ണൻ ഗോപിനാഥ്. ലോംഗ് മാർച്ച് തുടങ്ങും മുൻപ് കണ്ണൻ ഗോപിനാഥിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു.
കാഷ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് നേരത്തേ കണ്ണൻ ഗോപിനാഥ് ഐഎഎസ് രാജിവച്ചത്.