‘സൂര്യകിരൺ’ പരിശീലന സൈനികാഭ്യാസം തുടങ്ങി
Sunday, December 15, 2019 12:31 AM IST
ലക്നോ: ഇന്ത്യ-നേപ്പാൾ സംയുക്ത സൈനിക പരിശീലനം ‘സൂര്യകിരൺ’ ഇന്നലെ മുതൽ ആരംഭിച്ചു. നേപ്പാളിലെ രൂപേന്ദി ജില്ലയിലെ സലിജൻഡിയിലുള്ള ബാറ്റിൽ ആർമി സ്കൂളിലാണ് 48 മണിക്കൂർ പരിശീലനം തുടങ്ങിയത്. തീവ്രവാദപ്രവർത്തനങ്ങളെ നേരിടാനുള്ള വ്യത്യസ്ത മാർഗങ്ങൾ ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗങ്ങൾ പരിശീലിച്ചു.
സൈനികതലത്തിൽ പ്രവർത്തനക്ഷമത വർധിപ്പിക്കലും വിവിധ മേഖലകളിലുള്ള പരസ്പര സഹായവും സൈനികാഭ്യാസ പരിശീലനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.