ഗുജറാത്തിൽ മൂന്നരക്കോടിയുടെ രത്നവുമായി ജീവനക്കാർ മുങ്ങി
Sunday, January 19, 2020 12:08 AM IST
സൂരത്: ഗുജറാത്തിലെ സൂരത് ജില്ലയിൽ രത്നവ്യാപാര കന്പനിയിലെ രണ്ടു ജീവനക്കാർ മൂന്നരക്കോടി വിലമതിക്കുന്ന രത്നങ്ങളുമായി മുങ്ങി. മിനുക്കാനായി നല്കിയ രത്നങ്ങളുമായാണ് ഇവർ രക്ഷപ്പെട്ടത്. എച്ച്വികെ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരാതിയിൽ നേപ്പാൾ സ്വദേശികളായ രാജു ഗോഖല, പ്രകാശ് കുൻവർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.ടിഫിൻ ബോക്സും ബാഗുമായി ഇരുവരും പുറത്തേക്കുപോകുന്ന ദൃശ്യങ്ങൾ കന്പനിയിലെ സിസിടിവി കാമറകൾ പകർത്തിയിട്ടുണ്ട്.