ശബരിമല: ഒമ്പതംഗ ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും
Monday, February 17, 2020 12:36 AM IST
ന്യൂഡൽഹി: ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. വിഷയത്തിൽ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങൾ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു.
അതേസമയം, മതപരമായ എല്ലാ ആചാരങ്ങളിലും കോടതി ഇടപെടേണ്ട തില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രിമിനൽ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഇതു വാദം നടക്കുന്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.