ബിജെപി എംഎൽഎയും കൂട്ടരും പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് യുവതി, കേസെടുത്തു
Thursday, February 20, 2020 12:22 AM IST
ഭദോഹി: ഹോട്ടൽമുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭദോഹി ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠി ഉൾപ്പെടെ ഏഴു പേർക്കെതിരേ പോലീസ് കേസെടുത്തു. 2017ലാണ് കേസിനാസ്പദമായ സംഭവം.
താൻ ഗർഭിണിയായെന്നും ഗർഭച്ഛിദ്രം നടത്തേണ്ടിവന്നുവെന്നും പരാതിയിലുണ്ട്. സിറ്റി സ്റ്റേഷനിലെ എഎസ്പി സൂപ്രണ്ട് രവീന്ദ്ര വർമയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവതി മജിസ്ട്രേറ്റിനു നല്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു നടപടിക്രമങ്ങളിലേക്കു കടക്കുമെന്ന് രവീന്ദ്ര വർമ പറഞ്ഞു.